Publish Date: Fri, 18 Mar 2022 (19:25 IST)
Updated Date: Fri, 18 Mar 2022 (19:27 IST)
കെ-റെയിലിൽ പ്രതിഷേധം ശക്തമാകവെ പരസ്യപ്രതികരണത്തിനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ റെയിലില്‍ സര്‍ക്കാരിനെ നിലപാട് അറിയിക്കുമെന്നും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. അതേസമയം പ്രതിഷേധങ്ങൾക്കെതിരെയുള്ള പോലീസ് നടപടികളെ ഗവർണർ വിമർശിച്ചു.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ ജനങ്ങളോട് നിർവികാരപരമായി പ്രവർത്തിക്കരുതെന്നും സ്ത്രീകളെ കൈയേറ്റം ചെയ്‌ത നടപടി അംഗീകരിക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു.കെ റെയിലിന് എതിരെ കോട്ടയത്തെ മടപ്പള്ളിയിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിലും ഇന്ന് വന്‍ പ്രതിഷേധമാണ് നടന്നത്.
കല്ലായില്‍ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ വലിയ പ്രതിഷേധമുയര്‍ന്നു. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ഉന്തും തള്ളും നടന്നതിന് പിന്നാലെ സ്ത്രീകളടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ് ചെയ്‌തത്.