Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്ന് മുതലാണ് നമ്മൾ പെൺകുട്ടികളെ അറവുമാടുകളെ പോലെ കാണാൻ തുടങ്ങുന്നത്, ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചാൽ മകൾ അല്ലാതാവുമോ?

എന്ന് മുതലാണ് നമ്മൾ  പെൺകുട്ടികളെ അറവുമാടുകളെ പോലെ കാണാൻ തുടങ്ങുന്നത്, ഒരുത്തന്റെ കയ്യിൽ ഏൽപ്പിച്ചാൽ മകൾ അല്ലാതാവുമോ?
, തിങ്കള്‍, 23 മെയ് 2022 (12:29 IST)
സ്ത്രീധനപീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദസന്ദേശത്തിൽ പ്രതികരണവുമായി നടിയും അവതാരികയുമായ ജുവൽ മേരി.  പെൺമക്കളെ അറവുമാടുകളെപ്പോലെയാണ് പലരും കാണുന്നതെന്നും ഗാർഹിക പീഡനം സാധാരണ പ്രശ്നമായികണക്കാക്കുന്നതാണ് വലിയ പ്രശ്നമെന്നും ജുവൽ മേരി പറയുന്നു.പെണ്മക്കളെ കൊല്ലാൻ വിടാതെ ഇനിയെങ്കിലും ശ്രധിക്കുവെന്നും താരം പറയുന്നു 
 
ജുവൽ മേരിയുടെ കുറിപ്പ് വായിക്കാം 
 
എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത് ! 
 
ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത് ! ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് !
 
 ഒരു അടിയും നോർമൽ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് !
 
 ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു ! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത് ! 
 
മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ! ജീവിക്കാൻ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല ! 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിസ്മയ കേസ്: കിരണ്‍കുമാറിന് ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പായി