നടിയെ ആക്രമിച്ചത് ഒരുമാസം നീണ്ട ആസൂത്രണത്തിന് ശേഷം; പിടിയിലായ രണ്ട് പേര്‍ കൊടുംകുറ്റവാളികള്‍, പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കണ്ടെത്തി
നടിയെ ആക്രമിച്ചത് ഒരു മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കോയമ്പത്തൂരില്‍ നിന്നും ഇന്ന് പിടിയിലായ രണ്ട് പേര്‍ കൊടുംകുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു. ആലപ്പുഴ സ്വദേശിയായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശിയാ പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കേസിലെ മറ്റു പ്രധാന പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയ്ക്ക് പുറമെ മണികണ്ഠന്‍, ബിജീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എല്ലാ പ്രതികളുമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
നടിയെ അക്രമിക്കാന്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തമ്മനം-പുല്ലേപ്പടി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ വാഹനം കണ്ടെത്തിയത്. പ്രതികളുടെ വസ്ത്രങ്ങളും വാഹനത്തില്‍ നിന്നും ലഭിച്ചിച്ചു. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണ് ഇത്. ഫോറന്‍സിക് വിദഗ്ധരെത്തി വാഹനം പരിശോധിക്കുകയാണ്.