Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിയെ ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്; പ്രതികള്‍ നടിയുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

സുനിയും സംഘവും നടിയുടെ വാഹനം പിന്തുടരുന്ന ദൃശ്യം പൊലീസിന് ലഭിച്ചു

pulsar suni
കൊച്ചി , ബുധന്‍, 1 മാര്‍ച്ച് 2017 (12:39 IST)
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം സംഘം ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. നടിയുടെ വാഹനത്തെ അക്രമികളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിൽ നിന്ന് ലഭിച്ചതെന്നാണ് സൂചന. കേസിൽ നിര്‍ണായക തെളിവായി പൊലീസിന് ഉപയോഗിക്കാവുന്ന ദൃശ്യങ്ങളായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.
 
നടി സഞ്ചരിച്ചിരുന്ന കാറിനെ അക്രമികൾ ടെമ്പോ ട്രാവലറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയിലുള്ളത്. ഈ വാഹനമായിരുന്നു പ്രതികള്‍ നടിയുടെ കാറില്‍ ഇടിപ്പിച്ചത്. പ്രതികള്‍ വെണ്ണലയില്‍ വാഹനം നിര്‍ത്തുകയും സമീപത്തെ കടയില്‍ നിന്ന് വെള്ളം വാങ്ങുന്നതുമായ ദൃശ്യങ്ങളും കാമറയില്‍ പതിഞ്ഞിട്ടുണ്ട്. 
 
ദേശീയപാതയുടെ സമീപത്തുള്ള കടയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. സംഭവം നടന്നതിന് ശേഷം ഹൈവേയിലേയും സമീപത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ ഗോശ്രീ പാലത്തിന് സമീപത്തുള്ള ഫ്‌ളാറ്റുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ ജീവനോടെ കത്തിച്ചു, പാതികത്തിയ ശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു; ഒരു കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു