പള്‍സറും മേസ്തിരി സുനിലും; ഒടുവില്‍ സാമിക്കണ്ണും കേസിലേക്ക് - തലപുകച്ച് പൊലീസ്
പള്‍സറും മേസ്തിരി സുനിലും; ഒടുവില്‍ സാമിക്കണ്ണും കേസിലേക്ക് - തലപുകച്ച് പൊലീസ്
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രാവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കാക്കനാട് ജയിലില്‍ വച്ച് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സേലം സ്വദേശിയുടേത്.
ഫോണ്‍ വിഷ്ണു ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച ശേഷം മഹേഷ് വഴിയാണ് സുനിലിന് കൈമാറിയത്. കേസിലെ മൂന്നാം പ്രതി മേസ്തിരി സുനിലിന്റെ വീട്ടിൽനിന്നാണ് ഫോൺ കണ്ടെത്തിയത്.
സേലം സ്വദേശി സാമിക്കണ്ണ് എന്ന വ്യക്തിയുടേതാണ് സുനി ജയിലില്‍ ഉപയോഗിച്ച ഫോണ്‍. കോയമ്പത്തൂരിലെ കതിരൻ കോളജിലെ വിദ്യാർഥിയായ മകന്‍ ധനുഷ്കോടിക്കു വേണ്ടിയാണ് സിം വാങ്ങിയതെന്നും അതിനു ശേഷം ഫോണ്‍ കളവ് പോവുകയും ചെയ്‌തുവെന്നും സാമിക്കണ്ണ് വ്യക്തമാക്കി.
കേസ് കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീളുന്ന സാഹചര്യത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. പൊലീസിനെ വഴിതെറ്റിക്കാന്‍ സുനി ശ്രമിക്കുമെന്നതിനാല്‍ സംസ്ഥാന പൊലീസിലെ ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി.
സുനിലിനെ കസ്റ്റഡിയിൽ ലഭിക്കുന്ന മുഴുവൻ ദിവസവും ഇവരുടെ സേവനം ലഭ്യമാക്കും. സൈബർ ഫൊറൻസിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കൂടാതെ, മൂന്നു സംഘങ്ങളായി തിരിഞ്ഞ അന്വേഷണ സംഘത്തെ സഹായിക്കാന്‍ അതാതു സ്ഥലത്തെ ലോക്കല്‍ പൊലീസിന് ഡിജിപി നിര്‍ദേശം നല്‍കി.