Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി വിട്ട് പോകരുതെന്ന് നിര്‍ദേശം; പരക്കം പാഞ്ഞ് പ്രമുഖനടനും കൂട്ടരും - അഞ്ചു പ്രതികളുടെ അറസ്‌റ്റ് ഉടന്‍

കൊച്ചി വിട്ട് പോകരുതെന്ന് നിര്‍ദേശം; അഞ്ചു പ്രതികളുടെ അറസ്‌റ്റ് ഉടന്‍

Actress kidnapped
കൊച്ചി , ചൊവ്വ, 4 ജൂലൈ 2017 (15:35 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപടക്കം അഞ്ചു പ്രതികളുടെ അറസ്‌റ്റ് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോർട്ട്. മതിയായ തെളിവുണ്ടെങ്കില്‍ അറസ്‌റ്റ് നടപടികള്‍ വൈകിപ്പിക്കേണ്ടെന്ന് പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയതായി ഒരു മാധ്യം റിപ്പോര്‍ട്ട് ചെയ്‌തു.

കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് അറസ്‌റ്റ് വൈകുന്നത്. നടിയെ വാഹനത്തിനുള്ളില്‍ വെച്ച് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് നടപടികള്‍ വേഗത്തിലാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പൊലീസിന്റെ നിരീക്ഷണത്തിലുള്ള അഞ്ചു പേരോട് കൊച്ചി വിട്ട് പോകരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം, അറസ്‌റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിര്‍ത്തി കടന്നൊരു പ്രണയം: ഈ പ്രണയം സഫലമാകാന്‍ മാതാപിതാക്കള്‍ അല്ല കനിയേണ്ടത് ഇന്ത്യയാണ്