Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്പിക്കെതിരെ നടപടി വേണം; അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് സുനിയുടെ അഭിഭാഷകൻ

അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് സുനിയുടെ അഭിഭാഷകൻ

എസ്പിക്കെതിരെ നടപടി വേണം; അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ച് സുനിയുടെ അഭിഭാഷകൻ
കൊച്ചി , തിങ്കള്‍, 10 ജൂലൈ 2017 (13:57 IST)
കൊച്ചിയില്‍ യുവനനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്ത് മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ ബിഎ ആളൂർ.

ജയിലിൽ ഫോണ്‍ ഉപയോഗിച്ച കേസ് അന്വേഷണത്തിനായാണ് സുനിൽ കുമാറിനെ (പൾസർ സുനി) അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എന്നാൽ നടിയെ ആക്രമിച്ച കേസിലായിരുന്നു ചോദ്യം ചെയ്യൽ നടത്തിയതെന്നും ആളൂര്‍ കോടതിയില്‍ വ്യക്തമാക്കി.

തെളിവെടുപ്പിനായി കോയമ്പത്തൂരിൽ കൊണ്ടുപോകുന്നതിനായിരുന്നു കസ്റ്റ‍ഡി. പക്ഷേ, കേരളത്തിനു പുറത്തൊരിടത്തും സുനിയെ കൊണ്ടുപോയിട്ടില്ലെന്നും ആളൂർ കോടതിയിൽ ആവശ്യപ്പെട്ടു.

അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്കെതിരെ നടപടി വേണം. ഈ ഉദ്യോഗസ്ഥന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആളൂർ കോടതിയിൽ പറഞ്ഞു.

കസ്റ്റ‍ഡി കാലാവധി അവസാനിക്കുന്ന ഇന്ന് സുനിയെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതിഭാഗത്തിന്റെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനസ്സിലിരുപ്പ് ഇതാണെന്ന് അറിഞ്ഞില്ല, അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരാകില്ലായിരുന്നു; സെന്‍‌കുമാറിനെ തള്ളിപ്പറഞ്ഞ് അഭിഭാഷകന്‍