Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനിയുടെ ഫോണിൽ നിന്നും ഏറ്റവും കൂടുതൽ തവണ കോളുകൾ പോയത് ആ നമ്പറിലേക്ക്?...

മെമ്മറികാർഡിൽ സുനി ഒളിപ്പിച്ച് വെച്ചതെല്ലാം പുറത്തേക്ക്!...

സുനിയുടെ ഫോണിൽ നിന്നും ഏറ്റവും കൂടുതൽ തവണ കോളുകൾ പോയത് ആ നമ്പറിലേക്ക്?...
, ഞായര്‍, 26 ഫെബ്രുവരി 2017 (10:32 IST)
കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിൽ തെ‌ളിവെടുപ്പ് പുരോഗമിക്കുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനി കോടതിയിൽ എത്തിയ ബൈക്കിന്റെ ഉടമസ്ഥനെ പൊലീസ് തിരിച്ചറിഞ്ഞു. കോയമ്പത്തൂര്‍ പീളമേട് സ്വദേശി സെല്‍വനാണ് ബൈക്കുടമ. ബൈക്ക് സെല്‍വന്റെ സ്വന്തമാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം.
 
പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് കണ്ടെത്തി. എന്നാൽ, പ്രതികളെ സഹായിച്ചയാള്‍ ഇപ്പോഴും ഒളിവിലാണ്. നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ശനിയാഴ്ച്ച സുനിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിൽ  രണ്ട് മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പൊലീസ് കണ്ടെത്തിയിരുന്നു. കേസിനെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ ഈ മെമ്മറികാർഡിൽ നിന്നും ലഭിക്കാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. 
 
ഫോണിനെക്കുറിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് സുനി നല്‍കുന്നത്. ഒളിവിലായിരുന്ന സമയത്ത് സുനി ആറ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച നമ്പറിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. അതേസമയം, ഏറ്റവും കൂടുതൽ തവണ കോളുകൾ പോയിരിക്കുന്നത് ഒരു സിനിമാതാരത്തിന്റെ നമ്പറിലേക്കാണെന്നും സോഷ്യൽ മീഡിയകളിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ആ നമ്പർ ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിജിപി സ്ഥാനത്ത് നിന്നും തന്നെ മാറ്റിയത് രാഷ്ട്രീയ പകപോക്കൽ; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് സെൻകുമാർ