അറിയാവുന്ന കാര്യം പറയും, ആരേയും കുടുക്കാൻ കള്ളം പറയില്ല: മഞ്ജു വാര്യർ

ദിലീപിനെ കുടുക്കാനാണോ മഞ്ജു ശ്രമിക്കുന്നത്? - താരം വ്യക്തമാക്കുന്നു

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (07:36 IST)
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നടി മഞ്ജു വാര്യരാണ് പ്രധാന സാക്ഷിയാകുന്നത്. പൊലീസ് സാക്ഷിയാക്കിയതോടെ മഞ്ജു സമ്മർദ്ദത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ആരെയെങ്കിലും കുടുക്കുന്നതിനായി കള്ളം പറയാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് മഞ്ജു. 
 
പൊലീസിന്റെ നിലപാട് എന്താണെന്ന് നോക്കാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങൾ താരം തുറന്നു പറയുമെന്ന് മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. തനിക്കറിയാവുന്ന കാര്യങ്ങ‌ൾ എവിടേയും പറയും, എന്നാൽ ആരേയും കുടുക്കുന്നതിനായി കള്ളം പറയില്ലെന്നും മഞ്ജുവിനു നിർബന്ധമുണ്ട്.
 
കോടതിയിൽ ദിലീപിനെതിരെ നിന്നാണ് മഞ്ജു മൊഴി നൽകേണ്ടത്. നടിയെ ആക്രമി‌ച്ച കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. എന്നാൽ, ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് മഞ്ജു പറഞ്ഞിട്ടില്ലെന്നും സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയത് തന്റെ അറിവോടെ അല്ലെന്നും മഞ്ജു പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്; പിടിയിലായത് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments