പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുവയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി
Publish Date: Tue, 28 Nov 2017 (14:15 IST)
Updated Date: Tue, 28 Nov 2017 (14:24 IST)
അബുദാബിയില്‍ പര്‍ദ ധരിച്ച് സ്ത്രീവേഷത്തിലെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പാക്ക് പൗരനായ പ്രതിയ്ക്ക് വധശിക്ഷ. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് തിരിച്ചു വരികയായിരുന്ന അസാന്‍ മജീദ് എന്ന പതിനൊന്നുകാരനെ പര്‍ദ ധരിച്ച് മുഖം മറച്ചെത്തിയ പ്രതി തന്ത്രപൂര്‍വം കെട്ടിടത്തിന്റെ ടെറസിലേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് നടത്തിയ തിരച്ചിലില്‍ കെട്ടിടത്തിന്റെ മുകളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി.
പ്രതിയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇയാളുടെ ശിക്ഷ പൊതുസ്ഥലത്തുവച്ച് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.