Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഉപ്പും മുളകി'ലും പുതിയ സംവിധായകൻ; വെളിപ്പെടുത്തലുമായി ശ്രീകണ്ഠൻ നായർ

'ഉപ്പും മുളകി'ലും പുതിയ സംവിധായകൻ എത്തുന്നു; വെളിപ്പെടുത്തലുമായി ശ്രീകണ്ഠൻ നായർ

'ഉപ്പും മുളകി'ലും പുതിയ സംവിധായകൻ; വെളിപ്പെടുത്തലുമായി ശ്രീകണ്ഠൻ നായർ
, വ്യാഴം, 12 ജൂലൈ 2018 (10:43 IST)
ഉപ്പും മുളകും നിര്‍ത്താന്‍ പോവുകയാണെന്ന തരത്തില്‍ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍ എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലുടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ഉപ്പും മുളകിനെയും കുറിച്ച് നിരവധി വിവാദങ്ങള്‍ വരികയാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്ലവേഴ്‌സ് സംപ്രേക്ഷണം ആരംഭിക്കുമ്പോള്‍ അഭിമാനത്തോടെ അവതരിപ്പിച്ച പരിപാടിയാണ് ഉപ്പും മുളകും. ഇതിന്റെ പ്രത്യേകത ഫ്‌ളവേഴ്‌സ് ചാനല്‍ നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയാണെന്നുള്ളതാണ്. എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. നേരിട്ട് നിര്‍മ്മിക്കുന്ന പരിപാടിയായതിനാല്‍ അത്രയും താല്‍പര്യത്തോടെയാണ് ഇത് അവതരിപ്പിക്കുന്നത്.
 
ഉപ്പും മുളകും പ്രേക്ഷകര്‍ വേണ്ടെന്ന് പറയുന്നത് വരെ തുടരുമെന്നും ശ്രീകണ്ഠന്‍ നായര്‍ പറയുന്നു. ഇത്രയും ഉയര്‍ന്ന പ്രേക്ഷകപ്രീതിയുള്ള പരിപാടി പെട്ടെന്ന് നിര്‍ത്തുമെന്ന് ആളുകള്‍ പ്രചരിപ്പിക്കുമ്പോള്‍ സാമന്യ മര്യാദയുള്ളവര്‍ക്ക് മനസിലാകും അത് മാനേജ്‌മെന്റ് നിര്‍ത്തില്ലെന്നുള്ള കാര്യം. നിഷ സാരംഗ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നടത്തിയ അഭിമുഖം സത്യമല്ലാത്ത രീതിയിലും പ്രചരിക്കുന്നുണ്ട്. അതിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല.
 
നിഷയുടെ വെളിപ്പെടുത്തല്‍ വന്ന സമയത്ത് തന്നെ ചാനല്‍ അവരോട് സംസാരിക്കുകയും സംവിധായകനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്. ഉപ്പും മുളകിന്റെയും തുടര്‍ച്ചയായുള്ള ചിത്രീകരണത്തില്‍ നിഷ പങ്കെടുക്കുകയും ചെയ്യും. ഇത് നിര്‍ത്താന്‍ ആലോചിട്ടില്ലെന്നും ചിത്രീകരണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധായകനാണ് ഇനി മുതല്‍ ഉപ്പും മുളകിലുമുണ്ടാവുക. അത് ഞങ്ങളുടെ തന്നെ ഒരു പ്രൊഡ്യൂസറാണ്. നിഷയുടെ പരാതി നിയമപരമായി തന്നെ പോവട്ടെയെന്നും നിഷയ്ക്കും ബാക്കിയുള്ള താരങ്ങള്‍ക്കും ചാനല്‍ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തകർന്നു പോകുമെന്ന ഭയമില്ല: പൃഥ്വിരാജ്