Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടിലെ തടി, തേവരുടെ ആന, ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്; സ്പീക്കറെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ശക്തന്‍ നാടാരെ പോലെ ശ്രീരാമകൃഷ്ണനും തടിയൂരുമോ?

കാട്ടിലെ തടി, തേവരുടെ ആന, ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്; സ്പീക്കറെ പരിഹസിച്ച് അഡ്വ. ജയശങ്കർ
, ഞായര്‍, 4 ഫെബ്രുവരി 2018 (11:41 IST)
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ 50,000 രൂപയ്ക്ക് കണ്ണട വാങ്ങിയെന്ന റിപ്പോർട്ട് വിവാദത്തിൽ. സ്പീക്കർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ: എ ജയശങ്കര്‍. കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂവെന്നും അദ്ദേഹം പറയുന്നു.
 
സഖാവ് ശ്രീരാമന്‍ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മുന്‍നിര്‍ത്തി അല്പം മിതത്വം പാലിച്ചണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
നിയമസഭാ സ്പീക്കര്‍ എന്നത് വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94വയസുള്ള അച്യുതാനന്ദന്‍ വരെ സ്പീക്കറെ സാര്‍, സാര്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവര്‍. ശക്തന്‍ നാടാര്‍ സ്പീക്കറായിരുന്നപ്പോള്‍ സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറുകെട്ടിച്ചു. ന്യൂസ് ചാനലുകള്‍ അതു വിവാദമായപ്പോള്‍, ശക്തന്‍ജി നടുവേദനയാണ് കുനിയാന്‍ വയ്യ എന്നു പറഞ്ഞു തടിയൂരി.
 
ഇപ്പോഴിതാ, ശ്രീരാമകൃഷ്ണന്‍ 49,900 രൂപ വിലയുളള കണ്ണട വാങ്ങി. അതു വിവാദമായപ്പോള്‍ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്പതിനായിരത്തിന്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താല്‍മോളജിസ്റ്റ് നിര്‍ബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം.
 
കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ. സഖാവ് ശ്രീരാമന്‍ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാര്‍ട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോള്‍ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാന്‍ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മുന്‍നിര്‍ത്തി അല്പം മിതത്വം പാലിച്ചതാണ്.
 
വിപ്ലവം ജയിക്കട്ടെ!
മിതവ്യയശീലം വെല്‍വൂതാക!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനോയ് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയോ? യെച്ചൂരിയുടെ വാക്കുകൾ വൈറലാകുന്നു