Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണട വിവാദത്തില്‍ കുടുങ്ങി സ്പീക്കറും; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് അരലക്ഷം - കണ്ണട ഡോക്ടർ നിർദേശിച്ചതെന്ന് വിശദീകരണം

കണ്ണട വിവാദത്തില്‍ കുടുങ്ങി സ്പീക്കറും; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് അരലക്ഷം - കണ്ണട ഡോക്ടർ നിർദേശിച്ചതെന്ന് വിശദീകരണം

കണ്ണട വിവാദത്തില്‍ കുടുങ്ങി സ്പീക്കറും; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് അരലക്ഷം - കണ്ണട ഡോക്ടർ നിർദേശിച്ചതെന്ന്  വിശദീകരണം
തിരുവനന്തപുരം , ശനി, 3 ഫെബ്രുവരി 2018 (11:27 IST)
പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കണ്ണട വിവാദം വീണ്ടും. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഇത്തവണ കുടുങ്ങിയത്.

കണ്ണട വാങ്ങിയ വകയില്‍ സ്പീക്കര്‍ 49,900 രൂപ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ലെൻസിന് വേണ്ടി 45,000രൂപയും ഫ്രെയിമിന് വേണ്ടി 4900 രൂപയുമാണ് കൈപ്പറ്റിയിരിക്കുന്നത്.

സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ചികിത്സാ ചെലവിലേക്കായി സ്പീക്കർ നാലേകാൽ ലക്ഷം രൂപ കൈപ്പറ്റിയെന്നും നിയമസഭാ സെക്രട്ടറിയേറ്റ് രേഖ വ്യക്തമാക്കുന്നു.

അതേസമയം, വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ രംഗത്തുവന്നു. ലളിത ജീവിതം നയിക്കുന്ന ആളാണ് താനെന്ന് എല്ലാവർക്കും അറിവുള്ളതാണ്. ഡോക്ടർ നിർദേശിച്ച കണ്ണടയാണ് താൻ വാങ്ങിയത്. ഒരു ടേമിൽ ഒരു കണ്ണട വാങ്ങാനുള്ള അനുമതി നിയമസഭാംഗത്തിനുണ്ടെന്നും സ്‌പീക്കര്‍ പറഞ്ഞു. തനിക്ക് ഷോര്‍ട്ട് സൈറ്റും ലോംഗ് സൈറ്റുമുണ്ട്. നടക്കാനും വായിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു. ഡോക്ടര്‍ നിര്‍ദേശിച്ച കണ്ണട വാങ്ങിയതല്ലാതെ അതില്‍ അസാധാരാണമായി ഒന്നുമില്ല. എന്ത് കൊണ്ടാണ് വിവാദം ഉയര്‍ന്നു വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം വയസില്‍ പൊതു പ്രവര്‍കത്തനരംഗത്തെത്തിയ ആളാണ് താന്‍. ലാളിത്യത്തെ തിരസ്‌കരിക്കുന്ന ജീവിതശൈലി ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയും കണ്ണട വിവാദത്തില്‍ പെട്ടിരുന്നു. 28,000 രൂപയാണ് ആരോഗ്യമന്ത്രി കണ്ണട വാങ്ങിയ വകയില്‍ കൈപ്പറ്റിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്ട്രേലിയ ഓൺ ഔട്ട്, ഇന്ത്യക്കും ജയത്തിനുമിടയില്‍ 217 റണ്‍സ്