Publish Date: Mon, 09 Sep 2024 (10:49 IST)
Updated Date: Mon, 09 Sep 2024 (10:52 IST)
എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡിജിപി അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. എഡിജിപി സര്‍വീസ് ചട്ടലംഘനം നടത്തിയോ അധികാര ദുര്‍വിനിയോഗം ഉണ്ടായോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
അജിത് കുമാറിന്റെ വിശദീകരണം കേള്‍ക്കും. ഒതിന് പുറമെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളും പരിശോധിക്കും. തിരുവനന്തപുരത്ത് വെച്ച് രാം ബിജെപി നേതാവ് രാം മാധവുമായും തൃശൂരില്‍ വെച്ച് ദത്താത്രേയ ഹൊസബാളെയും അജിത് കുമാര്‍ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനം വ്യക്തിപരമായിരുന്നോ, സര്‍വീസ് ചട്ടലംഘനമുണ്ടായോ എന്നീ കാര്യങ്ങളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ എം ആര്‍ അജിത് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റിയേക്കും.