Webdunia - Bharat's app for daily news and videos

Install App

പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരം, എത്ര ഉന്നതനായാലും നടപടി; മുഖ്യമന്ത്രി - ഡ്രൈവറുടെ ഭാര്യ കൂടിക്കാഴ്‌ച നടത്തി

പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരം, എത്ര ഉന്നതനായാലും നടപടി; മുഖ്യമന്ത്രി - ഡ്രൈവറുടെ ഭാര്യ കൂടിക്കാഴ്‌ച നടത്തി

Webdunia
വെള്ളി, 15 ജൂണ്‍ 2018 (17:54 IST)
എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവം അതീവ ഗുരുതരമായിട്ടാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതനായാലും കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാ‍കും. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ തെക്കന്‍ മേഖല എഡിജിപി അനില്‍ കാന്തിനെ മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിച്ചു വരുത്തി. പൊലീസുകാരന്റെ പരാതിയില്‍ അന്വേഷണത്തിന് ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തി. ഡിവൈഎസ്പി പ്രതാപന്‍ നായര്‍ക്കാണ് അന്വേഷണചുമതല.

ഗവസ്കറുടെ പരാതിയിലും എഡിജിപിയുടെ മകൾ സ്നിഗ്ധയുടെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും പരാതികള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുക.

അതേസമയം, ഭർത്താവിനെതിരെ എഡിജിപിയുടെ മകൾ നൽകിയത് കള്ളപ്പരാതിയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഡ്രൈവർ ഗവാസ്കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രി പിണറയി വിജയനെ കണ്ടു. സംഭവത്തിന്റെ യഥാസ്ഥിതി മുഖ്യമന്ത്രിയെ ബോധിപ്പിച്ചെന്നും കള്ളപ്പരാതി പിൻവലിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു.

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. വിശദമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസമുണ്ട് രേഷ്മ വ്യക്തമാക്കി.

വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. എഡിജിപിയുടെ ഭാര്യയേയും മകളേയും പ്രഭാതനടത്തതിനായി ഗവാസ്‌കര്‍ ഔദ്യോഗിക വാഹനത്തില്‍ കനകകുന്നില്‍ എത്തിച്ചപ്പോള്‍ ആയിരുന്നു സംഭവം.

തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ എഡിജിപിയുടെ മകള്‍ ആക്രമിച്ചുവെന്നാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇയാള്‍ പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയിലും പാകിസ്ഥാനിലും തുടരുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

പാക് സൈന്യം അതിർത്തിയിൽ ചൈനീസ് ആർട്ടിലറി സിസ്റ്റം വിന്യസിച്ചതായി റിപ്പോർട്ട്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

അടുത്ത ലേഖനം
Show comments