Webdunia - Bharat's app for daily news and videos

Install App

നഗ്‌ന ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വീട്ടമ്മയിൽനിന്ന് 10 ലക്ഷം തട്ടിയ യുവാക്കൾ പിടിയിൽ

വീട്ടമ്മയിൽനിന്ന് 10 ലക്ഷം തട്ടിയ യുവാക്കൾ പിടിയിൽ

Webdunia
വെള്ളി, 15 ജൂണ്‍ 2018 (17:13 IST)
വീട്ടമ്മയായ യുവതിയുടെ മോർഫ് ചെയ്‌ത നഗ്‌ന ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം കവർന്ന യുവാക്കളെ പൊലീസ് കുടുക്കി. കോതകുളം സ്വദേശി കളിച്ചത്ത് വീട്ടില്‍ ആദിത്യൻ‍, തളിക്കുളം സ്വദേശികളായ പെരുംതറ വീട്ടില്‍ ആദിൽ‍, മാനങ്ങത്ത് വീട്ടില്‍ അശ്വിൻ‍, വലപ്പാട് സ്വദേശി വെന്നിക്കല്‍ വീട്ടില്‍ അജന്‍ എന്നിവരെയാണ് പൊലീസ് അറസ്‌റ്റുചെയ്‌തത്.
 
മൊബൈല്‍ഫോണില്‍ സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് നാലംഗസംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. ഇവർ ആദ്യം പത്ത് ലക്ഷം തട്ടിയെടുത്തതിന് ശേഷം അരലക്ഷം കൂടി കൈക്കലാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു പൊലീസുകാർ ഇവരെ കുടുക്കിയത്. പ്രതികളായ ആദിത്യൻ, അശ്വിൻ, അജൻ എന്നിവർ വീട്ടമ്മയുമായി വീഡിയോ ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിങ്ങിനിടെ യുവതിയുടെ ഫോട്ടോ യുവാക്കള്‍ സ്ക്രീന്‍ഷോട്ട് എടുക്കുകയും, ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കുകയും ശേഷം പ്രതികള്‍ പണം ആവശ്യപ്പെടുകയുമായിരുന്നു.
 
ശേഷം, ഈ നാലംഘസംഘം അജ്ഞാതനെന്ന നിലയിൽ യുവതിയ്‌ക്ക് വാട്‌സപ്പിൽ സന്ദേശമയയ്‌ക്കുകയും പണം ആവശ്യപ്പെടുകയും ചെയ്‌തു. ഇക്കാര്യം ആരെയെങ്കിലും അറിയിച്ചാല്‍ കുടുംബജീവിതം തകര്‍ക്കുമെന്നുംഅവർ ഭീഷണിപ്പെടുത്തി. ഭയത്തിലായ യുവതി സത്യാവസ്ഥ അറിയാതെ പ്രതികളായ ഈ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ചെയ്‌തു. എന്നാൽ അജ്ഞാതൻ അയച്ച സന്ദേശം ശരിയാണെന്നും അവരെ അനുസരിക്കുന്നതാണ് നല്ലതെന്നും പ്രതികൾ യുവതിയെ വിശ്വസിപ്പിച്ചു. പിന്നീട് പല തവണകളിലായി പത്തുലക്ഷത്തോളം രൂപ യുവാക്കൾ കൈക്കലാക്കുകയും ചെയ്‌തു.പിന്നീട് അരലക്ഷം രൂപ കൈക്കലാക്കാൻ പ്രതികൾ ശ്രമിക്കുന്നതിനിടെയാണ് രഹസ്യ വിവരം ലഭിച്ച പൊലീസ് അവരെ പിടികൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

India vs Pakistan: 'അവര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചു, പ്രതികാരം തുടരുന്നു'; ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments