Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍

വിതരണം ചെയ്യാത്ത ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍

എ കെ ജെ അയ്യര്‍

, ഞായര്‍, 24 ജനുവരി 2021 (19:06 IST)
കാട്ടാക്കട: വിവിധ വ്യക്തികള്‍ക്ക് വിതരണം ചെയ്യാനായി അയച്ച 306 ആധാര്‍ കാര്‍ഡുകള്‍ ആക്രിക്കടയില്‍ വില്‍പ്പനയ്ക്കെത്തി. കരകുളം പോസ്റ്റ് ഓഫീസ് പരിധിയില്‍ പെട്ട സ്ഥലങ്ങളില്‍ വിതരണം ചെയ്യേണ്ടിയിരുന്നവയാണ് ഈ ആധാര്‍ കാര്‍ഡുകള്‍. കാട്ടാക്കടയിലെ ഒരു ആക്രിക്കടയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.
 
ചാക്കിലാക്കി സൂക്ഷിച്ചിരുന്ന ഈ കാര്‍ഡുകള്‍ക്കൊപ്പം വിവിധ പ്രസിദ്ധീകരണങ്ങള്‍, കത്തുകള്‍ എന്നിവയും പോലീസ് കണ്ടെടുത്തു. ഇത് കൂടാതെ ആധാര്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യണം എന്ന ആവശ്യപ്പെട്ടു ബാങ്കില്‍ നിന്ന് വിവിധ വ്യക്തികള്‍ക്ക് അയച്ച കത്തുകളും ഇതിനൊപ്പം ഉണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കാഞ്ഞിയൂര്‍ക്കോണത്തെ ഒരു യുവാവാണ് ചാക്കുകെട്ടുകളിലാക്കി ഇവ അഞ്ഞൂറു രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റത് എന്ന കടയുടമ പറഞ്ഞു.
 
കടയുടമ ഇത് പരിശോധിക്കുന്നതിനിടെ എത്തിയ ചില പൊതു പ്രവര്‍ത്തകര്‍ ഇത് കാണുകയും വിവരം  കാട്ടാക്കട പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവ പോസ്റ്റല്‍ വകുപ്പില്‍ നിന്ന് വിതരണം ചെയ്യാത്തവയാണെന്നു കണ്ടെത്തി. 
 
തുടരന്വേഷണത്തില്‍ കരകുളം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണിന്റെ ഭര്‍ത്താവാണ് ഇവ ആക്രിക്കടയില്‍ വില്‍പ്പന നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കരകുളം പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയും തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി കാട്ടാക്കട ഇന്‍സ്പെക്ടര്‍ ഡി.ബിജുകുമാര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ സംസ്ഥാനത്ത് 6,036 പേർക്ക് കൊവിഡ്, 5,173 രോഗമുക്തർ