Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

ADM Naveen Babu death

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 നവം‌ബര്‍ 2024 (17:32 IST)
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിപി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോ എന്ന ഭയമാണ് എംവി ഗോവിന്ദന്, അതുകൊണ്ടാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറഞ്ഞതിനുശേഷം ജയിലില്‍ നിന്നിറങ്ങിയ പിപി ദിവ്യയെ സ്വീകരിക്കാന്‍ എംവി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് പറയുന്ന എംപി ഗോവിന്ദനും സിപിഎമ്മും കേരളത്തിന്റെ പൊതുബോധത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. 
 
അതേസമയം നവീന്‍ ബാബുവിന്റെ മരണം കൊലപാതകം ആകാമെന്നും സിബിഐ അന്വേഷിച്ചാല്‍ സത്യം പുറത്തുവരുമെന്നും കാട്ടി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐയുടെയും സര്‍ക്കാരിന്റെയും നിലപാട് തിരക്കിയിട്ടുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഹര്‍ജിയില്‍ നവീന്‍ ബാബുവിനെ കുടുംബം വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി