Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 ഡിസം‌ബര്‍ 2024 (19:20 IST)
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് പത്തനംതിട്ട കളക്ടറേറ്റില്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് മാറ്റം. മഞ്ജുഷ സര്‍ക്കാരിന് നല്‍കിയ അപേക്ഷയെ പരിഗണിച്ചാണ് നടപടി. ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പോലുള്ള തസ്തികയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്നും സ്ഥാനമാറ്റം വേണമെന്നും മഞ്ജുഷ സര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞിരുന്നു. കോന്നി തഹസില്‍ദാരാണ് മഞ്ജുഷ. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ അവധിയില്‍ പ്രവേശിക്കുകയായിരുന്നു മഞ്ജുഷ.
 
അതേസമയം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നും അതിനാല്‍ തന്നെ സിബിഐ അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 100% നീതിപുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നതെന്നും കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിലെ കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പച്ചക്കറി വില കുത്തനെ ഉയര്‍ന്നു; വെളുത്തുള്ളിക്ക് 400 രൂപ!