Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധം; കോണ്‍ഗ്രസ് എംപി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു

Adoor Prakash

രേണുക വേണു

, ശനി, 7 ഫെബ്രുവരി 2026 (11:41 IST)
Adoor Prakash

യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് എംപിയുമായ അടൂര്‍ പ്രകാശിനു കുരുക്ക്. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 
 
രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടു. സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനു അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 
 
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എഐസിസി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ ഉണ്ണികൃഷ്ണന്‍ പോറ്റി ഡല്‍ഹിയിലെത്തി കണ്ടത് അടൂര്‍ പ്രകാശിന്റെ സഹായത്തോടെയാണ്. പോറ്റിയുമായി തനിക്കു ബന്ധമുണ്ടെന്ന് അടൂര്‍ പ്രകാശും സമ്മതിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം വയസ്സില്‍ നീന്തല്‍ പഠിച്ചു; നദികളും തടാകങ്ങളും കീഴടക്കി അംഗന്‍വാടി വിദ്യാര്‍ത്ഥിനി