പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയില്ല; ബിഷപ്പിന്റെ അറസ്റ്റിൽ കത്തോലിക്ക സഭയെ ട്രോളി അഡ്വ ജയശങ്കർ

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (16:10 IST)
കന്യാസ്ത്രീയെ പീഡാനത്തിനിരയാക്കിയതായ കേസിൽ ഫ്രാങ്കോ മുളക്കൽ അറസ്റ്റിലായതിനു പിന്നാലെ കത്തോലിക്ക സഭയെ പരിഹസിച്ച് അഡ്വക്കെറ്റ് ജയശങ്കർ. പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും എന്ന് അദ്ദേഹം ഫെയ്ബുക്കിൽ കുറിച്ചു. 
 
സത്യമായും നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാൻ 8:32) എന്ന ബൈബിൾ വചനം ഉൾപ്പെടിത്തിക്കൊണ്ടാണ് ജയശങ്കറിന്റെ കുറിപ്പ്. 
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകും വരെ കാത്തിരിക്കാൻ പോലീസ് കൂട്ടാക്കിയില്ല; പരിശുദ്ധ ഫ്രാങ്കോ പുണ്യാളനെ അറസ്റ്റ് ചെയ്തു.
 
ഹൈക്കോടതി ജങ്ഷനിൽ സത്യഗ്രഹം നടത്തിയ കന്യാസ്ത്രീകൾക്കും അവർക്കു പിന്തുണ നൽകിയ കുലംകുത്തികളായ ചില വൈദികർക്കും കത്തോലിക്കാ തിരുസഭയെ അപഹസിക്കാനും അപകീർത്തിപ്പെടുത്താനും ഒരുമ്പിട്ട അല്പബുദ്ധികൾക്കും സന്തോഷിക്കാം.
 
പരിശുദ്ധ പിതാവിനെ സഹായിക്കാൻ എന്ന വ്യാജേന അറസ്റ്റ് നീട്ടിക്കൊണ്ടു പോയി സഭയെ മൊത്തം നാറ്റിച്ച സർക്കാരിനും ഗൂഢമായി ആനന്ദിക്കാം.
 
പക്ഷേ ഇതുകൊണ്ടൊന്നും കത്തോലിക്കാ സഭ തളരുകയില്ല, ഫ്രാങ്കോ പുണ്യാളനെ ചെന്നായ്ക്കൾക്കു വിട്ടുകൊടുക്കുകയും ഇല്ല. സത്യത്തിനും നീതിക്കും വേണ്ടി പതറാതെ പോരാടും.
 
സത്യമായും നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ നിങ്ങൾ സത്യം എന്തെന്ന് അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും. (യോഹന്നാൻ 8:32)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments