Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോദ്യങ്ങളെ ശക്തമായി പ്രതിരോധിച്ചിട്ടും ഫ്രാ‍ങ്കോയെ കുടുക്കിയത് മൊഴിയിലെ വൈരുദ്യങ്ങൾ

ചോദ്യങ്ങളെ ശക്തമായി പ്രതിരോധിച്ചിട്ടും ഫ്രാ‍ങ്കോയെ കുടുക്കിയത് മൊഴിയിലെ വൈരുദ്യങ്ങൾ
, വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (15:41 IST)
നീണ്ട 15 മണിക്കൂറോളം ചോദ്യ ചെയ്യലുകൾക്ക് ഒടുവിൽ കന്യാസ്ത്രീയെ പീഡനത്തിനിരയാക്കിയതായ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടു ദിവസം നടന്ന വിശദമായ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളീൽ വന്ന വൈരുദ്യമാണ് ബിഷപ്പിനെ കുടുക്കിയത്.
 
കേസിൽ ആരോപണം ഉയർന്ന സമയത്ത് ഒന്നും തന്നെ പൊലീസ് ഫ്രാങ്കോ മുളക്കലിലേക്ക് നേരിട്ട് അന്വേഷണം എത്തിച്ചിരുന്നില്ല. ഇങ്ങനെ ഒരു സംഭവം നടന്നോ എന്നതിന്റെ പ്രാഥമിക തെളിവുകൾ ശേഖരിക്കുകയാണ് ആദ്യം പൊലീസ് ചെയ്തത്. തുടർന്നാണ് ജലന്ധറിലെത്തി പ്രത്യേക അന്വേഷണ സംഘം ഫ്രാങ്കോ മുളക്കലിന്റെ മൊഴിയെടുത്തത്. 
 
ഫ്രാങ്കോ മുളക്കലിന്റെ മൊഴിയും മറ്റുള്ളവർ നൽകിയ വിഷദാംശങ്ങളും ഒത്തു പോകാത്ത സാഹചര്യത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിളിച്ചു വരുത്തി വിശദമയി ചോദ്യം ചെയ്യാം അന്വേഷന സംഘം തീരുമാനിച്ചത്. ഇതിനിടെ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്  കന്യാസ്ത്രീകൾ നടത്തുന്ന സമരം ശക്തിപ്പെടുകയും ചെയ്തു.
 
മൊഴികളിലെ വൈരുദ്യം കണക്കിലെടുത്ത് അന്വേഷണ സംഘം സെപ്തംബർ 19ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവാണം നോട്ടീസ് നൽകി. ബുധനഴ്ച തന്നെ ബിഷപ്പ് ചോദ്യം ചെയ്യലിനു ഹാജരായി ഏഴുമണിക്കുർ നീണ്ട ആദ്യഘട്ട ചോദ്യംചെയ്യലിൽ 150 ചോദ്യങ്ങളെയാണ് ബിഷപ്പ് അഭിമുഖീകരിച്ചത്. 
 
ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ തന്നെ മൊഴികളിലെ വൈരുദ്യത്തെ പൊലീസ് വെളിച്ചത്തുകൊണ്ടുവന്നു. കന്യാ‍സ്ത്രീ  ആദ്യമായി പീഡനത്തിനിരയായതായി പരാതിയിൽ പറയുന്ന ദിവസം താൻ കുറവിലങ്ങട് മടത്തിൽ പോയിരുന്നില്ലെന്നും തൊടുപുഴയിലെ ഒരു പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു എന്നുമായിരുന്നു ബിഷപ്പ് ആദ്യം നൽകിയിരുന്ന മൊഴി 
 
എന്നൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് ചോദ്യം ഉന്നയിച്ചപ്പോൾ താൻ മഠത്തിൽ പൊയിരുന്നു എന്നും എന്നാക് മഠത്തിൽ തങ്ങിയിരുന്നില്ല എന്നു ബിഷപ്പ് മൊഴി തിരുത്തി. ഇതോടെ മഠത്തിലെ ലോഗ്ബുക്ക് പരിശൊധിക്കാൻ പൊലീസ് തീരുമാനിച്ചത് മഠത്തിലെ ലോഗ് ബുക്കിൽ തിരുത്തലുകൾ നടന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. ബിഷപ്പിനെ മഠത്തിൽ കൊണ്ടുപോയി വിട്ടു എന്ന ഡ്രൈവറുടെ മൊഴിയും നിർണായകമായി 
 
വ്യഴാഴ്ച നടന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലാണ് നിർണ്ണായകമായത്. ചോദ്യങ്ങളെ ശക്തമായി തന്നെ ഫ്രാങ്കൊ പ്രതിരോധിച്ചു. ഒരു അഭിഭാഷകൻ സംസാരിക്കുന്ന രീതിയിലാണ് ഭിഷപ്പ് ചോദ്യങ്ങളെ വേരിട്ടത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞത്. ഫ്രാങ്കോ മുളക്കൽ പൊലീസിനു നൽകിയ ചില വിശദാംശങ്ങളിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് പൊലീസ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ചത്തെക്ക് കൂടി നീട്ടിയത്. 
 
മൂന്നു സംഘങ്ങളായി പൊലീസ് വ്യാഴാഴ്ച രാത്രി തന്നെ ഇത് പൂർത്തീകരിച്ചു. വെള്ളിയാഴ്ച രാവിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ മഠത്തിൽ എത്തി കണ്ട പൊലീസ് സംഘം ബിഷപ്പ് നകിയ വിശദാംശങ്ങളിൽ വ്യക്ത തേടിയതോടെ തന്നെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. തെളീവുകൾ പരമാവധി ശേഖരിച്ച് ബിഷപ്പിനെ പഴുതുകളില്ലാതെ അറസ്റ്റ് ചെയ്യുക എന്ന പൊലീസ് തന്ത്രം ഇതോടെ ഫലം കണ്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറസ്റ്റ് അദ്യഘട്ടവിജയം; തങ്ങളുടെ സഹോദരിക്ക് നീതികിട്ടിയെന്ന് കന്യാസ്തീകൾ