Publish Date: Sun, 14 Jan 2018 (12:34 IST)
Updated Date: Sun, 14 Jan 2018 (12:37 IST)
കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയതിനെ തുടര്‍ന്ന് എറണാകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിമർശനവുമായി അഡ്വ.ജയശങ്കർ. ഭരണപ്രതിപക്ഷ നേതാക്കളും പ്രവാസി പ്രാഞ്ചികളുമെല്ലാം തിരുവനന്തപുരത്ത് ലോക കേരളസഭ കൂടി അർമാദിക്കുന്നതിനിടയിലാണ് വീട്ടമ്മയായ പാവം തങ്കമ്മ ഒരുമുഴം കയറിൽ ദുരിതജീവിതത്തിന് അറുതി വരുത്തിയതെന്നും ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന ഇരട്ട ചങ്കന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടിയാണ് തങ്കമ്മയുടെ മരണമെന്നും ജയശങ്കർ വിമർശിക്കുന്നു.
അഡ്വ.ജയശങ്കറിന്റെ പോസ്‌റ്റ് വായിക്കാം: