ശ്രീജിത്തിന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈ കേസ് അന്വേഷിക്കേണ്ട ആവശ്യകതയെ കുറിച്ച് സിബിഐയെ ബോധ്യപ്പെടുത്താൻ കേരള സർക്കാരിന് സാധിച്ചില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തേണ്ട ഉപോത്ബലകമായ സാഹചര്യവും രേഖകളും തെളിവുകളും ഉന്നയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതിന്റെ തെളിവാണ് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
കുമ്മനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: