Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംജി വിന്‍ഡ്‌സര്‍; എയ്‌റോഗ്ലൈഡ് ഡിസൈനുമായി രാജ്യത്തെ ആദ്യ ഇന്റലിജന്റ് സിയുവി

എയ്‌റോ ഡിസൈനായതിനാല്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് മുന്നോട്ട് കുതിക്കാന്‍ അത് വാഹനത്തിന് ശക്തി പകരുന്നു

Aero glind

രേണുക വേണു

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (19:47 IST)
ഉടന്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്‌സറിന്റെ എയ്‌റോഗ്ലൈഡ് ഡിസൈന്‍ പുറത്തിറക്കി ജെഎസ്ഡബ്ല്യൂ എംജി മോട്ടോര്‍ ഇന്ത്യ. ഒരു വീഡിയോ റിലീസിലൂടെയാണ് ഈ വിവരം കമ്പനി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ എയ്‌റോ ഡൈനാമിക്‌സിനൊപ്പം മികച്ച നിര്‍മ്മാണ വൈദഗ്ധ്യവും ഒരുമിച്ച് ചേരുമ്പോള്‍ ഡ്രൈവിംഗ് അനുഭവം മറ്റൊരു തലത്തിലേക്ക് ഉയരും. സൗകര്യപ്രദവും സുഖകരവുമായ നവീന ബിസിനസ് ക്ലാസ് യാത്രാനുഭവമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്. എയ്‌റോഗ്ലൈഡ് ഡിസൈനിലൂടെ എംജി വിന്‍ഡ്‌സറിലെ ഓരോ യാത്രയും അനായാസവും ലക്ഷ്വൂറിയസുമായി മാറും.
 
എയ്‌റോ ഡിസൈനായതിനാല്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് മുന്നോട്ട് കുതിക്കാന്‍ അത് വാഹനത്തിന് ശക്തി പകരുന്നു. തടസ്സങ്ങളിലാത്ത സുഖകരമായ ബിസിനസ് ക്ലാസ് യാത്രയുടെ അനുഭവമാണ് ഇതിന് പുറകിലെ പ്രചോദനം. എയ്‌റോഡൈനാമിക്‌സ് ഡിസൈനിംഗിലെ ഈ മികവ് ഇന്റലിജന്റ് സിയുവിയുടെ പെര്‍ഫോമന്‍സ് കൂടുതല്‍ മെച്ചപ്പെടുത്തുക മാത്രമല്ല, എല്ലാവര്‍ക്കും പരിഷ്‌കൃതമായ ഒരു യാത്രാ മാര്‍ഗം വാഗ്ദാനം ചെയ്യുക കൂടിയാണ്. ഡെഡിക്കേറ്റഡ് ഇവി പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള എംജി വിന്‍ഡ്‌സറില്‍ നീളമുള്ള വീല്‍ബേസ് സ്വസ്ഥവും സുഖകരവുമായ ഡ്രൈവിംഗ് എക്സ്പീരിയന്‍സിനായി മതിയായ ക്യാബിന്‍ സ്പേസ് ഉറപ്പുനല്‍കും. യുകെയിലെ വിന്‍ഡ്സര്‍ കാസിലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വിന്‍ഡ്സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 
 
റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് സിയുവികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ആദ്യത്തെ ഇന്റലിജന്റ് സിയുവി ആയ വിന്‍ഡ്സര്‍, ദൈനംദിന യാത്രകള്‍ക്കായി അനുയോജ്യമാകും വിധം എയറോഡൈനാമിക് ഡിസൈനിന്റെ മികവും ഒപ്പം വിശാലമായ ഇന്റീരിയറും വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിന് വീക്കെന്‍ഡ് യാത്രകള്‍ക്കായാലും മറ്റ് ഏതൊരു യാത്രാ ആവശ്യങ്ങള്‍ക്കായാലും എംജി വിന്‍ഡ്സര്‍ തെരഞ്ഞെടുക്കാം. കുഴികള്‍, സ്പീഡ് ബംപുകള്‍, നിരപ്പല്ലാത്ത പ്രതലങ്ങള്‍ തുടങ്ങിയ പ്രതിബന്ധങ്ങളിലും വാഹനത്തിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് അനായാസവും സുഖപ്രദവുമായ യാത്ര ഉറപ്പുനല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍മ്മാണ ചിലവിലെ മൂന്നിലൊന്നും വാങ്ങുന്നത് മമ്മൂട്ടിയും മോഹന്‍ലാലും; 23 സിനിമ നിര്‍മ്മിച്ച താന്‍ ഇപ്പോഴും ധനികനല്ലെന്ന് ശ്രീകുമാരന്‍ തമ്പി