Select Your Language

Notifications

webdunia
webdunia
webdunia
webdunia

Teachers' Day Wishes in Malayalam: അധ്യാപകദിന ആശംസകള്‍ മലയാളത്തില്‍

പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ക്കാനും അവര്‍ക്ക് നന്ദി പറയാനുമുള്ള ദിവസമാണ് ഇത്

Teachers' Day Wishes in Malayalam

രേണുക വേണു

, ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (16:38 IST)
Teachers' Day Wishes in Malayalam: ഇന്ന് സെപ്റ്റംബര്‍ അഞ്ച്, അധ്യാപകദിനം. എല്ലാ വര്‍ഷവും ഈ ദിവസമാണ് ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുന്നത്. മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ക്കാനും അവര്‍ക്ക് നന്ദി പറയാനുമുള്ള ദിവസമാണ് ഇത്. അധ്യാപകര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം: 
 
1. പുസ്തകങ്ങളില്‍ നിന്നുള്ള അറിവിനുമപ്പുറം ജീവിതത്തില്‍ വഴികാട്ടിയവരാണ് നിങ്ങള്‍. എല്ലാ അധ്യാപകര്‍ക്കും ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ നേരുന്നു 
 
2. ജീവിതത്തില്‍ വെളിച്ചമായ എല്ലാ അധ്യാപകരോടുമുള്ള നന്ദി ഞാന്‍ അറിയിക്കുന്നു. ജീവിതത്തിലെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം നിങ്ങള്‍ പകര്‍ന്നുതന്ന അറിവാണ്. ഏവര്‍ക്കും അധ്യാപകദിനാശംസകള്‍ 
 
3. കേവലം അധ്യാപനത്തില്‍ മാത്രം ഒതുങ്ങാതെ ജീവിതത്തിനു ലക്ഷ്യബോധം പകര്‍ന്നവരാണ് എന്റെ അധ്യാപകര്‍. നിങ്ങളെ ഓരോരുത്തരേയും ഈ നല്ല ദിനത്തില്‍ ഓര്‍ക്കുന്നു. അധ്യാപകദിനത്തിന്റെ ആശംസകള്‍ നേരുന്നു. 
 
4. എന്റെ സ്വപ്‌നങ്ങള്‍ക്കു ചിറകേകിയ എല്ലാ അധ്യാപകര്‍ക്കും ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ 
 
5. മാതാപിതാക്കളേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനമാണ് എന്റെ ജീവിതത്തില്‍ അധ്യാപകര്‍ വഹിച്ചത്. നിങ്ങള്‍ പകര്‍ന്നു തന്ന അറിവും ലക്ഷ്യബോധവും എപ്പോഴും നന്ദിയോടെ ഓര്‍ക്കും. എല്ലാ ഗുരുക്കന്‍മാര്‍ക്കും അധ്യാപക ദിനാശംസകള്‍. 
 
6. പഠനത്തിലായാലും ജീവിതത്തിലായാലും എല്ലാ സങ്കീര്‍ണതകള്‍ക്കും പരിഹാരം നല്‍കുന്നത് അധ്യാപകരാണ്. ഇനിയും നല്ല അധ്യാപകരായിരിക്കാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. 
 
7. ഓരോ ദിവസവും പ്രചോദനവും പിന്തുണയും നല്‍കി എന്നെ വളര്‍ത്തുന്ന അധ്യാപകര്‍ക്ക് ഈ നല്ല ദിവസത്തിന്റെ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു 
 
8. നിങ്ങള്‍ പഠിപ്പിച്ച കാര്യങ്ങള്‍ കേവലം ക്ലാസ് മുറിയില്‍ ഒതുങ്ങുന്നതല്ല, അതാണ് ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തിയത്. അധ്യാപക ദിനാശംസകള്‍
 
9. ജീവിതത്തില്‍ വിജയിച്ച ഓരോ വിദ്യാര്‍ഥിക്കും പിന്നില്‍ മികച്ചൊരു ടീച്ചറെ കാണാം. എന്റെ ജീവിതത്തില്‍ ആ അധ്യാപിക നിങ്ങളാണ്. ഈ നല്ല ദിവസത്തില്‍ നിങ്ങളെ ഓര്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. 
 
10. വിജയത്തിലേക്കു കുതിക്കാന്‍ പ്രചോദനവും ഊര്‍ജ്ജവും പകര്‍ന്ന എല്ലാ അധ്യാപകര്‍ക്കും ടീച്ചേഴ്‌സ് ഡേ ആശംസകള്‍ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരന്തം തടയുന്നതില്‍ പരാജയപ്പെട്ടു; കിം ജോങ് ഉന്‍ 30 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വധശിക്ഷയ്ക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്