Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനയത്തിന്റെ 40 വർഷം, 500 സിനിമകൾ; നെടുമുടി വേണുവിനെ മലയാള സിനിമ ആദരിക്കുന്നു

നെടുമുടിവേണുവിനെ ആദരിക്കാനൊരുങ്ങി മലയാള സിനിമ

അഭിനയത്തിന്റെ 40 വർഷം, 500 സിനിമകൾ; നെടുമുടി വേണുവിനെ മലയാള സിനിമ ആദരിക്കുന്നു
, ചൊവ്വ, 21 നവം‌ബര്‍ 2017 (15:31 IST)
മലയാള സിനിമയിൽ തന്റെ നാൽപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ് നെടുമുടി വേണു. ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് നെടുമുടി വേണു. നടനായും വില്ലനായും സഹനടനായും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രത്തിൽ കുറച്ചൊന്നുമല്ല. 
 
40 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ 500ഓളം സിനിമകളിൽ അഭിനയിച്ചു. സൂപ്പർ സംവിധായകർക്കൊപ്പവും സൂപ്പർ നടന്മാർക്കൊപ്പവും അഭിനയിച്ച നടനാണ് അദ്ദേഹം. മലയാളത്തിൽ 40 വർഷം പൂർത്തിയാക്കുന്ന നെടുമുടി വേണുവിനെ ആദരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. 
 
നവംബർ 26നു തിരുവനന്തപുരത്ത് വെച്ചാണ് സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ താരത്തെ മലയാള സിനിമാലോകം ആദരിക്കുന്നത്. കേരള സർക്കാരും തിരുവനന്തപുരം ഫിലിം ഫ്രറ്റേണിറ്റിയും ചേർന്നാണ് പരിപാടിക്കു ചുക്കാൻ പിടിക്കുന്നത്. അദ്ദേഹം അഭിനയിച്ച മികച്ച കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്ന് നിർമാതാവ് സുരേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചീറിപ്പാഞ്ഞുവരുന്ന കാറിനു മുകളിലൂടെ സാഹസിക പ്രകടനം നടത്തി; യുവാവിനു സംഭവിച്ചത് - വീഡിയോ കാണാം