വീണ്ടും തിരിച്ചടി; കെഎം ഷാജി ആയോഗ്യൻ തന്നെ - വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി

വീണ്ടും തിരിച്ചടി; കെഎം ഷാജി ആയോഗ്യൻ തന്നെ - വിധി ശരിവച്ച് വീണ്ടും ഹൈക്കോടതി

Webdunia
വ്യാഴം, 20 ഡിസം‌ബര്‍ 2018 (14:29 IST)
അഴീക്കോട് എംഎൽഎ കെഎം ഷാജിയെ അയോഗ്യനാക്കിയ ഉത്തരവ് വീണ്ടും ശരിവച്ച് ഹൈക്കോടതി. അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള സിപിഎം പ്രവർത്തകൻ ബാലൻ നൽകിയ ഹർജിയിലാണ് രണ്ടാം ഉത്തരവ്.

നേരത്തെ ഷാജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ നികേഷ് കുമാര്‍ നല്‍കിയ പരാതിയില്‍ നേരത്തെ ആറു വര്‍ഷത്തേയ്ക്ക് അയോഗ്യനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് മുന്‍ ഉത്തരവ് ഹൈക്കോടതി വീണ്ടും ശരിവെച്ചത്.

അതേസമയം, ആദ്യ ഹർജിയിലെ വാദത്തിനിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് വളപട്ടണത്തെ മുൻ എസ്ഐക്കെതിരെ ഷാജി നൽകിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

അയോഗ്യത കൽപിക്കാൻ ഇടയായ വർഗീയ പരാമർശമുള്ള നോട്ടീസ് യുഡിഎഫ് കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തു എന്നായിരുന്നു എസ് ഐയുടെ മൊഴി. എന്നാൽ, പിറ്റേന്ന് സിപിഎം പ്രവർത്തകൻ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നൽകിയതാണെന്ന് കാണിക്കുന്ന രേഖ സഹിതമാണ് ഷാജിയുടെ ഹർജി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

6 മാസത്തിനകം ഇവിക്കും പെട്രോൾ വണ്ടികൾക്കും ഒരേ വിലയാകും: നിതിൻ ഗഡ്കരി

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

അടുത്ത ലേഖനം
Show comments