Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ; ആശുപത്രിയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

നിപ; ആശുപത്രിയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
, ചൊവ്വ, 4 ജൂണ്‍ 2019 (10:14 IST)
എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരണമായതോടെ വളരെ കരുതലിലാണ് സംസ്ഥാനം. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പറവൂര്‍ സ്വദേശിയായ യുവാവാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
 
നിപ സ്ഥിരീകരിച്ച സ്ഥിതിക്ക് ആശുപത്രികളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 
 
ആശുപത്രിയിൽ പോകുമ്പോൾ നിർബന്ധമായി തൂവാല കയ്യിൽ കരുതണം.  
 
ചുമയ്ക്കുമ്പോൾ തൂവാല കൊണ്ടു മൂക്കും വായും പൊത്തണം.
 
ചുമച്ചുകഴിഞ്ഞാൽ സോപ്പ് ഉപയോഗിച്ചു കൈകൾ കഴുകണം.
 
ഉപയോഗിച്ച ടിഷ്യു പേപ്പറുകൾ, മാസ്ക് എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്..
 
കാണുന്നിടത്തെല്ലാം തുപ്പരുത്. 
 
നിപയെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ആരോഗ്യ വകുപ്പ് ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇയാളുമായി ഇടപഴകിയ 86 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
 
നിപ സംശയിച്ച സാഹചര്യത്തില്‍ തന്നെ ആരോഗ്യ വകുപ്പ് എറണാകുളത്ത് കണ്‍ട്രോള്‍ റഊം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1077, 1056 എന്നീ നമ്പരുകളില്‍ വിളിച്ചാല്‍ നിപയെക്കുറിച്ചുള്ള സംശയനിവാരണം നടത്താം.
 
ആരോഗ്യപ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കിത്തുടങ്ങിയെന്നും കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. നിപയെക്കുറിച്ചു തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 
ആരോഗ്യ ജാഗ്രത, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി, എറണാകുളം ജില്ലാ കളക്ടര്‍ എന്നീ മൂന്ന് ഫേസ്ബുക്ക് പേജുകളിലൂടെയും മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും മാത്രമായിരിക്കും നിപ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവരുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ വീണ്ടും നിപ്പ;സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി,കൊല്ലത്ത് മൂന്ന് പേര്‍ നിരീക്ഷണത്തിൽ