Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഐ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോയാല്‍ ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്‌ക് കൊണ്ട് മറക്കുന്നത് പതിവ്; കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

Ai Camera in Kerala

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 22 ജൂണ്‍ 2023 (14:14 IST)
എ.ഐ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോയാല്‍ ബൈക്കിന്റ നമ്പര്‍ പ്ലേറ്റ് മാസ്‌ക് കൊണ്ട് മറക്കുന്നത് പതിവാക്കിയ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍. എടത്വാ വലിയ പാലത്തില്‍ സ്ഥാപിച്ച എ.ഐ ക്യാമറായ്ക്ക് മുന്നിലാണ് എടത്വാ കോളേജില്‍ പഠിക്കുന്ന തലവടി സ്വദേശിയായ വിദ്യാര്‍ഥി തട്ടിപ്പ് കാണിച്ചത്. കോളേജിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും എഐ ക്യാമറയ്ക്ക് മുന്നിലെത്താറാകുമ്പോള്‍ നമ്പര്‍ പ്ലേറ്റ് മാസ്‌ക് കൊണ്ട് മറയ്ക്കും. ഇത് സ്ഥിരമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
 
പിന്നാലെ വിദ്യാര്‍ഥിയെ പോലീസ് പൊക്കി. ഡ്രൈവിംഗ് ലൈസന്‍സും ബൈക്കിന്റെ മറ്റ് രേഖകളും വിദ്യാര്‍ഥിയുടെ കൈവശം ഉണ്ടായിരുന്നു. എ.ഐ ക്യാമറായെ കബളിപ്പിക്കാന്‍ ചെയ്തതാണ് വിദ്യാര്‍ഥിക്ക് പൊല്ലാപ്പായി മാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അശ്ലീലപ്രയോഗം: തൊപ്പിക്കെതിരെ പോലീസ് കേസ്