Webdunia - Bharat's app for daily news and videos

Install App

അബുദാബിയില്‍ നിന്നുള്ള 181 പേര്‍ കൊച്ചിയില്‍ വിമാനമിറങ്ങി

സുബിന്‍ ജോഷി
വ്യാഴം, 7 മെയ് 2020 (22:45 IST)
അബുദാബിയില്‍ നിന്ന് പ്രവാസികളുമായുള്ള ആദ്യ വിമാനം കൊച്ചിയില്‍ വിമാനമിറങ്ങി. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 49 ഗർഭിണികളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. യാത്രയ്ക്ക് മുമ്പുള്ള പരിശോധനകളില്‍ ഇവരില്‍ ആര്‍ക്കും കൊവിഡ് 19 ലക്ഷണങ്ങളില്ല. 
 
പരിശോധനകള്‍ക്ക് ശേഷം ഇവരെ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലേക്കാണ് മാറ്റുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് 25 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്. ഇവരെ കളമശേരിയില്‍ ഒരുക്കിയിട്ടുള്ള ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.
 
തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേര്‍ക്ക് തൃശൂര്‍ നഗരത്തിലും ഗുരുവായൂരിലുമാണ് ക്വാറന്‍റൈന്‍ സൌകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി മൂന്ന് കെ എസ് ആര്‍ ടി സി ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും രോഗലക്ഷണമൊന്നുമില്ലെങ്കില്‍ ടാക്സികളില്‍ വീടുകളിലേക്ക് പോകാം. നാല്‍പ്പത് ടാക്‍സികളാണ് ഇതിനായി ഒരുക്കിയത്. ഇവര്‍ വീടുകളില്‍ പതിനാല് ദിവസം ക്വാറന്‍റൈനില്‍ കഴിയേണ്ടതുണ്ട്.
 
കാസര്‍കോട് ജില്ലക്കാരനായ ഏക യാത്രക്കാരന് തല്‍ക്കാലം എറണാകുളത്ത് തന്നെ ക്വാറന്‍റൈന്‍ സൌകര്യം ഒരുക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

തൃശ്ശൂരില്‍ വന്‍ കവര്‍ച്ച; വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം

മണ്ഡലകാലത്തിന് സമാപ്തി; ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 38 പേരെ സസ്‌പെന്‍ഡ് ചെയ്തു

ഈ വര്‍ഷം ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2244 കോടി രൂപ; കോണ്‍ഗ്രസിന് 289 കോടി

അടുത്ത ലേഖനം
Show comments