Select Your Language

Notifications

webdunia
webdunia
webdunia
webdunia

വര്‍ക്കലയില്‍ 28 ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ വ്യക്തിക്ക് കൊവിഡ്

വര്‍ക്കലയില്‍ 28 ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ വ്യക്തിക്ക് കൊവിഡ്

ഗേളി ഇമ്മാനുവല്‍

, ശനി, 25 ഏപ്രില്‍ 2020 (20:58 IST)
28 ദിവസം ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ വര്‍ക്കല സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഷാര്‍ജയില്‍ നിന്നെത്തിയ പുത്തന്‍ചന്ത സ്വദേശിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്. ഇയാളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ഒന്‍പതുപേരുടെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്.
 
കൂടാതെ ഇവരുമായി ഇടപഴകിയ 39 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വര്‍ക്കലയില്‍ പൊലീസ് വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. കൂടാതെ വി ജോയി എംഎല്‍എയുടെ അധ്യക്ഷതയില്‍ നഗരസഭയില്‍ കൊവിഡ് പ്രതിരോധ അവലോകന യോഗം ചേരുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയില്‍ മലയാളികുടുംബത്തിലെ 3 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു