Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹിയായി, സ്വന്തം ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി ഐഷ സുൽത്താന

ഐഷ സുൽത്താന
, തിങ്കള്‍, 28 ജൂണ്‍ 2021 (18:55 IST)
ഒരു വാക്കിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തെപ്പെട്ട തന്റെ ജീവിതം സിനിമയാക്കാൻ ആലോചിക്കുന്നതായി സംവിധായക ഐഷ സുൽത്താന. ഇതിനായുള ഒരുക്കങ്ങൾ ആരംഭിച്ചതായും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഐഷ സുൽത്താന പറഞ്ഞു.
 
പ്രതീക്ഷിക്കാത്ത ഒരു കാര്യം, പ്രതീക്ഷിക്കാത്ത രീതിയിൽ വളർന്നു, മറ്റ് ആളുകൾ അതിനെ പല രീതിയിൽ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 
പലരും രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട വാർത്ത ചാനലുകളിൽ കാണാറുണ്ട്. അവരിൽ പലരും എന്നെ പോലുള്ളവരായിരിക്കും. ഇതെന്റെ സ്വന്തം അനുഭവമാണ് അതിനാൽ തന്നെ ഇതൊരു സിനിമയാക്കാനാണ് ഞാൻ ആലോചിക്കുന്നത് ഐഷ സുൽത്താന പറഞ്ഞത്.
 
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങൾക്കെതിരായി പോരാടുന്ന ഐഷ സുൽത്താന ഒരു ചാനൽ ചർച്ചയിൽ ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സർക്കാരിന്‍റെ ബയോ വെപ്പണാണെ‌ന്ന് പറഞ്ഞിരുന്നു. ഈ പരാമർശമാണ് ഐഷക്കെതിരെ രാജ്യദ്രോ‌ഹ‌കുറ്റം ചുമത്താൻ കാരണമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 8063 പേർക്ക് കൊവിഡ്, 110 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി 9.44