Webdunia - Bharat's app for daily news and videos

Install App

‘കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസ് തന്നെ’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആന്റണി

‘കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസ് തന്നെ’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആന്റണി

Webdunia
വ്യാഴം, 5 ജൂലൈ 2018 (13:59 IST)
കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസ് തന്നെയാണെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ  ആന്റണി. തമ്മിലടിക്കുന്ന യാദവകുലമാണിപ്പോള്‍ കോണ്‍ഗ്രസ്. ക്ഷമിക്കാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടിയെ നശിപ്പിച്ചവരെന്ന പേരുദോഷം വരും. നേതാക്കളുടെ പരസ്യ പ്രസ്താവനാ യുദ്ധം പാർട്ടിയെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ ശത്രു സിപിഎം അല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കെ കരുണാകരന്‍  നേരിട്ടതിനേക്കാള്‍ ഗുരുതരമായ പ്രതിസന്ധിയലുടെയാണ് പാര്‍ട്ടി കടന്നുപോകുന്നത്. പ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യേണ്ടത് പാർട്ടി വേദികളിലാണ്. വിശദമായ ചർച്ച പാർട്ടി യോഗങ്ങളിൽ നടക്കണം. നേതാക്കൾ യോഗത്തിൽ പൂർണമായി പങ്കെടുക്കണമെന്നും ആന്റണി വ്യക്തമാക്കി.

കരുണാകരനുണ്ടായിരുന്നെങ്കിൽ ചെങ്ങന്നൂരിലെ തന്ത്രങ്ങൾക്ക് മറുതന്ത്രം മെനഞ്ഞേനേ. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും വിശ്വാസമുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. അങ്ങനെയെങ്കിൽ ബിജെപിക്ക് സ്വീകാര്യത ലഭിക്കില്ലായിരുന്നു. പാർട്ടി യോഗങ്ങളിൽ നിന്ന് ഇടയ്ക്ക് ഇറങ്ങി പോകുന്ന നേതാവായിരുന്നില്ല കരുണാകരെനെന്നും
ആന്റണി പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ലൈക്കുകളല്ല ജനപിന്തുണയുടെ അടിസ്ഥാനം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണം. സോഷ്യല്‍ മീഡിയയിലൂടെയുള്ള വിഴുപ്പലക്കല്‍ വേണോ. സോഷ്യല്‍ മീഡിയയിലെ അഭിപ്രായ പ്രകടനം ഗുണം ചെയ്യില്ലെന്നും തിരുവനന്തപുരത്ത് ലീഡർ ജന്മശതാബ്ദി ആഘോഷത്തിൽ സംസാരിക്കുന്നതിനിടെ ആന്റണി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments