ലോകായുക്താ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെടി ജലീൽ രാജിവെക്കേണ്ടതില്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടേയും പറയുന്നില്ലെന്നും ബാലൻ പറഞ്ഞു. ജലീലിനെതിരെയുള്ള ലോകായുക്ത റിപ്പോർട്ടിന് ശേഷമുള്ള സർക്കാരിന്റെ ആദ്യ പ്രതികരണമാണിത്.
ഏതെങ്കിലും ഒരു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ഡപ്യൂട്ടേഷനിൽ നിയമനത്തിന് ബന്ധു നിയമപരമായി അർഹനാണോ എന്നതേ നമ്മൾ പരിശോധിക്കേണ്ടതുള്ളു. ബന്ധു പറ്റില്ല എന്ന് നിയമത്തില്‍ എവിടേയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടിവരുമെന്നും എ കെ ബാലൻ പറഞ്ഞു.അദീബ് അര്‍ഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയേയും ഗവര്‍ണറേയും ജലീല്‍ നേരത്തെ ബോധ്യപ്പെടുത്തിയതാണെന്നും എ കെ ബാലൻ പറഞ്ഞു.