വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെ നശിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യത്തെ സംഭവമായിരുന്നു ലാവലിന്‍. ഇത് പിണറായി വിജയന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും ഇമേജ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. കൂടാതെ ഒരാളെയും ഇതുപോലെ വേട്ടയാടാന്‍ പാടില്ല എന്ന സന്ദേശം കൂടി പൊതു സമൂഹത്തിന് നല്‍കുകയും ചെയ്തുവെന്ന് എകെ ബാലന്‍ പറഞ്ഞു.
സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് സേവനം നല്‍കാതെ 2.70 കോടി രൂപ കൈപ്പറ്റി എന്നാണ് എസ്എഫ്‌ഐഓയുടെ കുറ്റപത്രം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം കേസ് രാഷ്ട്രീയപരമെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി നല്‍കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.