Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂഴ്ത്തി വെച്ചതല്ല, റിപ്പോർട്ട് വിടരുതെന്ന് പറഞ്ഞത് ഡബ്യുസിസി സ്ഥാപക അംഗം തന്നെയെന്ന് എ കെ ബാലൻ

CPM

അഭിറാം മനോഹർ

, ചൊവ്വ, 20 ഓഗസ്റ്റ് 2024 (14:23 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നിയമനടപടി സ്വീകരിക്കുന്നതില്‍ തടസങ്ങളുണ്ടെന്ന് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ലെന്നും പൊതുവായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടിയെടുക്കാനാകില്ലെന്നും ബാലന്‍ വിശദീകരിച്ചു.
 
 
 സിനിമാ മേഖലയില്‍ നിന്നും സര്‍ക്കാരിന് വ്യക്തിപരമായ പരാതികള്‍ ലഭിച്ചിട്ടില്ല. മൊഴികള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമെ കേസെടുക്കാനാകു. പുറത്ത് വിടാത്ത റിപ്പോര്‍ട്ടിന്റെ ഭാഗം പ്രസിദ്ധീകരിക്കാമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെ. ആകാശത്ത് നിന്ന് എഫ്‌ഐആര്‍ എടുക്കാനാകില്ല. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിട്ടില്ല. പൂഴ്ത്തിവെയ്ക്കാന്‍ മാത്രം റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. ഡബ്യുസിസി സ്ഥാപക അംഗം തന്നെ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല, സുഹൃത്തുക്കളില്‍ ചിലര്‍ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ഗ്രേസ് ആന്റണി