Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും; എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് എകെ ശശീന്ദ്രന്‍

എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും; എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്ന് എകെ ശശീന്ദ്രന്‍

AK Saseendran
മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എൻസിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന എകെ ശശീന്ദ്രന്‍.

മന്ത്രിസ്ഥാനം സംബന്ധിച്ച യാതൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. ഫോൺകെണി കേസിൽ തനിക്ക ജാഗ്രതക്കുറവുണ്ടായെന്ന് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോ‌ടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളു. അദ്ദേഹം  ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ശശീന്ദ്രനെ മന്ത്രിയാക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍സിപി നേതാക്കള്‍ ഇന്നു ദേശീയനേതൃത്വത്തെ കാണും. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്ന കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തത്വത്തില്‍ ധാരണയായയ സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്‌ച.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷം സിനിമാ നടിയുടെ കാര്‍ നിര്‍ത്താതെ പോയി; നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു - അപകടമുണ്ടാക്കിയത് വിവാദ താരം