അശ്ലീലം പറഞ്ഞത് ആരാണെന്ന് അറിയില്ല; മാധ്യമ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി - ശശീന്ദ്രന് ആശ്വാസം
മാധ്യമ പ്രവര്‍ത്തക വീണ്ടും മൊഴിമാറ്റി - ശശീന്ദ്രന് ആശ്വാസം
Publish Date: Wed, 24 Jan 2018 (16:41 IST)
Updated Date: Wed, 24 Jan 2018 (16:43 IST)
മുൻ മന്ത്രി എകെ ശശീന്ദ്രനെതിരെ കുടുക്കിയ ഫോൺ കെണി കേസിൽ വീണ്ടും മൊഴിമാറ്റം. തന്നോട് ഫോണില്‍ അശ്ലീലം സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന കാര്യത്തില്‍ ഉറപ്പില്ല. അതിനാല്‍ പരാതിയില്ലെന്നും ചാനൽ പ്രവർത്തകയായ യുവതി തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.
ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഓഫീസിൽ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.
കേസിൽ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത ശനിയാഴ്ച വിധിപറയും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസ് തീർപ്പാക്കിയിരുന്നു.
ഫോൺകെണി വിവാദവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി മാദ്ധ്യമ പ്രവർത്തക പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശശീന്ദ്രന് അനുകൂലമായി യുവതി മൊഴി മാറ്റിയത്.