Select Your Language

Notifications

webdunia
webdunia
webdunia
webdunia

അക്ഷയ ജട്ടീയ ദിനത്തില്‍ ‘ജട്ടി’ വാങ്ങിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും; ഡിങ്കന്റെ വസ്‌ത്രമായ ജട്ടിയുടെ മാഹാത്മ്യം എന്താണെന്ന് നിങ്ങള്‍ക്കറിയില്ല- ഡിങ്കോയിസ്‌റ്റുകള്‍ വിശ്വാസങ്ങളെ പൊളിച്ചടുക്കുന്നു

സ്വര്‍ണം എല്ലാവരും ഉപയോഗിക്കുന്നില്ലെങ്കിലും ജട്ടി എല്ലാവരും ഉപയോഗിക്കുന്നുണ്ട്

അക്ഷയ ജട്ടീയ ദിനത്തില്‍ ‘ജട്ടി’ വാങ്ങിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും; ഡിങ്കന്റെ വസ്‌ത്രമായ ജട്ടിയുടെ മാഹാത്മ്യം എന്താണെന്ന് നിങ്ങള്‍ക്കറിയില്ല- ഡിങ്കോയിസ്‌റ്റുകള്‍ വിശ്വാസങ്ങളെ പൊളിച്ചടുക്കുന്നു
തിരുവനന്തപുരം , ചൊവ്വ, 10 മെയ് 2016 (16:45 IST)
അക്ഷയ തൃതീയ ദിനത്തെ പരിഹസിച്ച് ഡിങ്കോയിസ്‌റ്റുകള്‍ അക്ഷയ ജട്ടീയ ദിനം ആചരിച്ചു. സ്വര്‍ണം എല്ലാവരും ഉപയോഗിക്കുന്ന സാധനമല്ല. എന്നാല്‍ അടിവസ്‌ത്രങ്ങള്‍ എല്ലാവരും എന്നും ഉപയോഗിക്കുന്നുണ്ട്. ഡിങ്കന്റെ വസ്‌ത്രമായ ജട്ടിയുടെ മാഹാത്മ്യം എന്തെന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. സ്വര്‍ണം വാങ്ങിയാല്‍ യാതൊരു ഐശ്വര്യവും ഉണ്ടാകില്ലെന്നും ഡിങ്കോയിസ്‌റ്റുകള്‍ വ്യക്തമാക്കി.

അക്ഷയ ജട്ടീയ ദിനത്തില്‍ അടിവസ്‌ത്രം വാങ്ങിയാല്‍ അതുകൊണ്ട് ഉണ്ടാകുന്ന മഹാത്മ്യം അളക്കാന്‍ പറ്റുന്നതല്ല. ഡിങ്കമത വിശ്വാസപ്രകാരം അക്ഷയ ജട്ടീയ എന്നൊരു മഹത്തായ ദിനമുണ്ട്. ഈ ദിവസം ഡിങ്കന്റെ വസ്‌ത്രമായ ജട്ടി വാങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നും ഡിങ്കമതക്കാര്‍ വ്യക്തമാക്കി. മെയ് 8,9 ദിവസങ്ങളിലാണ് അക്ഷയ ജട്ടീയ ദിനമായി ആചരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണം എല്ലാവരും ഉപയോഗിക്കുന്നില്ലെങ്കിലും ജട്ടി എല്ലാവരും ഉപയോഗിക്കുന്നുണ്ട്. സ്വര്‍ണത്തേക്കാള്‍ പ്രാധാന്യം ജട്ടിക്കാണ് നല്‍കേണ്ടത്. അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങിയാല്‍ മാത്രമെ വീട്ടില്‍ ഐശ്വര്യം എത്തുകയുള്ളൂ‍വെന്നും ഡിങ്കോയിസ്‌റ്റുകള്‍ പറയുന്നു. ആയിരങ്ങള്‍ മുടക്കി സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ ഐശ്വര്യം നൂറ് രൂപ മുടക്കി ജട്ടി വാങ്ങിയാല്‍ ലഭിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ വധക്കേസ്: ജിഷ അവസാനമായി സഞ്ചരിച്ച പാതയിലൂടെ പൊലീസ്, അന്വേഷണം വാടക കൊലയാളിയിലേക്ക് തിരിയുന്നു