ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയോട് അലന്‍സിയറിന്റെ പ്രതിഷേധം പാന്റിന്റെ സിബ്ബ് തുറന്നിട്ട്
ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയോട് അലന്‍സിയറിന്റെ പ്രതിഷേധം പാന്റിന്റെ സിബ്ബ് തുറന്നിട്ട്
വ്യത്യസ്‌തമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ സിനിമാ താരമാണ് അലന്‍സിയര്‍. കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിലും അദ്ദേഹം വ്യത്യസ്തമായ പ്രതിഷേധ മാര്‍ഗമാണ് നടത്തിയത്.
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണം ജനാധിപത്യത്തിന് നിരക്കാത്തതെന്ന് വ്യക്തമാക്കിയ അലന്‍സിയര്‍ ഷൂട്ടിംഗ് ലോക്കേഷനില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പാന്റിന്റെ സിബ്ബ് തുറന്നിട്ടാണ് പ്രതിഷേധിച്ചത്.
നേരത്തെയും വ്യത്യസ്‌തമായ പ്രതിഷേധ മാര്‍ഗങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച നടനാണ് ഇടതുപക്ഷ അനുഭാവിയായ അലന്‍സിയര്‍. സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സരോജ് പാണ്ഡെയുടെ പ്രസ്‌താവനയ്‌ക്കെതിരെ കണ്ണുകെട്ടി ചവറ പൊലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയായിരുന്നു അലന്‍സിയറിന്റെ പ്രതിഷേധം.
സംവിധായകന്‍ കമലിനെതിരെ ബിജെപി നടത്തിയ പ്രസ്‌താവനയും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്ന ആവശ്യത്തിനുമെതിരെഏകാംഗനാടകം കളിച്ചാണ് അലന്‍സിയര്‍ പ്രതിഷേധിച്ചത്. മൂന്നാറിലെ പൊമ്പിളൈ ഒരുമയെ മന്ത്രി എംഎം മണി അധിക്ഷേപിച്ച് പ്രസംഗം നടത്തിയതിനെതിരെ ഷൂട്ടിംഗ് ലൊക്കേഷനില്‍ സരിചുറ്റി കൂളിംഗ് ഗ്ലാസുമായി എത്തിയാണ് താരം പ്രതിഷേധിച്ചത്.