Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറം മന്ത്രിക്കും ഉടന്‍ രാജിവയ്ക്കേണ്ടിവരും; പുതിയ വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍

മലപ്പുറം മന്ത്രിക്കും ഉടന്‍ രാജിവയ്ക്കേണ്ടിവരും; പുതിയ വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍
തിരുവനന്തപുരം , ബുധന്‍, 15 നവം‌ബര്‍ 2017 (20:08 IST)
പിണറായി സര്‍ക്കാരില്‍ നിന്നും ഇനിയും മന്ത്രിമാര്‍ക്ക് രാജിവയ്ക്കേണ്ടിവരുമെന്നും ‘മലപ്പുറം മന്ത്രി’ ഇതില്‍ ഉള്‍പ്പെടുമെന്നും ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
 
കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
 
നില്‍ക്കക്കള്ളിയില്ലാതെയാണ് ഈ രാജി. തോമസ് ചാണ്ടിയേക്കാള്‍ കൂടുതല്‍ അവഹേളിതനായത് പിണറായി വിജയനാണ്. പഠിച്ച പണി പതിനെട്ടും പയററി നോക്കിയിട്ടും പിണറായിക്ക് തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ പററിയില്ല എന്നതാണ് സത്യം. കോടതിയില്‍ തോററു തുന്നം പാടിയതുകൊണ്ടാണ് തോമസ് ചാണ്ടിക്കു രാജിവെക്കേണ്ടി വന്നത്. 
 
ഒരു രാഷ്ട്രീയ സദാചാരത്തിന്‍റെ വര്‍ത്തമാനവും സര്‍ക്കാരിന് അവകാശപ്പെടാനില്ല. രാജി വെച്ചില്ലായിരുന്നെങ്കില്‍ സര്‍ക്കാരിന്‍റെ നിലനില്‍പ്പു തന്നെ അപകടത്തിലാവുമായിരുന്നു. കൊടുക്കല്‍ വാങ്ങലുകളുടെ എന്തെല്ലാം കണക്കുകളാണ് ഇനി പുറത്തുവരാനുള്ളതെന്നേ അറിയാന്‍ ബാക്കിയുള്ളൂ. ഏതായാലും ഒരു മാലിന്യം കൂടി പുറത്തുപോയി എന്ന് ജനങ്ങള്‍ക്ക് ആശ്വസിക്കാം. മലപ്പുറം മന്ത്രി അടക്കം പലരുടേയും രാജി വരും മാസങ്ങളില്‍ നമുക്കു പ്രതീക്ഷിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശശീന്ദ്രന്‍ വന്നാല്‍ എനിക്ക് ബിസിനസ് കാര്യമൊക്കെ നോക്കിനടക്കാമല്ലോ, നഷ്ടം സഹിച്ചാണ് മന്ത്രിയായത്: തോമസ് ചാണ്ടി