Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ആലപ്പുഴ ജില്ല ആദ്യമായി കണ്ടെയിന്‍മെന്റ് സോണില്‍

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ആലപ്പുഴ ജില്ല ആദ്യമായി കണ്ടെയിന്‍മെന്റ് സോണില്‍

ശ്രീനു എസ്

ആലപ്പുഴ , ചൊവ്വ, 26 മെയ് 2020 (17:08 IST)
രോഗികളുടെ എണ്ണം കൂടുയതോടെ ആലപ്പുഴ ജില്ലയെ ആദ്യമായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. 20 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 19പേരും കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം വന്നു.
 
ഞായറാഴ്ച നാലുപേര്‍ക്കും ഇന്നലെ മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡ്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, അഞ്ച് വാര്‍ഡുകള്‍ എന്നിവ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കളക്ടര്‍ എം. അഞ്ജനയാണ് ഉത്തരവിറക്കിയത്. ഈ വാര്‍ഡുകളിലെ എം.സി റോഡ് ഒഴികെയുള്ള റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കുമെന്നും ജില്ല കളക്ടര്‍ ഉത്തരവില്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറുമാസം യൂട്യൂബില്‍ പാമ്പുകളെ കുറിച്ച് പഠിച്ചു; അണലിയുടെ വിഷം പരിശോധിക്കാന്‍ എലിയെ ഉപയോഗിച്ചു; സൂരജിന്റെ കൊലപാതക ശ്രമങ്ങള്‍ നിഗൂഡതനിറഞ്ഞത്