Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആലപ്പുഴയില്‍ 24 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ആലപ്പുഴയില്‍ 24 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

എ കെ ജെ അയ്യര്‍

ആലപ്പുഴ , ഞായര്‍, 9 ഓഗസ്റ്റ് 2020 (12:23 IST)
കാലാവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ  ജില്ലയിലെ വിവിധ താലൂക്കുകളിലായി ഇത് വരെ തുറന്നത് 24ക്യാമ്പുകള്‍. കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ പമ്പാ - അച്ചന്‍കോവില്‍ ആറുകളുടെ തീരത്തുള്ള ചെങ്ങന്നൂര്‍ താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകള്‍ ഉള്ളത്. .
 
ചെങ്ങന്നൂര്‍ താലൂക്കില്‍ 17 ക്യാമ്പുകളിലായി 149 കുടുംബത്തിലെ 573 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്. മാവേലിക്കര താലൂക്കില്‍ 2 ക്യാമ്പുകളിലായി 13 കുടുംബങ്ങളിലെ 22 ആളുകളാണുള്ളത്. ചേര്‍ത്തല താലൂക്കിലെ ഒരു ക്യാമ്പില്‍ 13 കുടുംബങ്ങളിലെ 36 ആളുകളാണുള്ളത്. കാര്‍ത്തികപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ 44 കുടുംബങ്ങളിലെ 142 ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
 
കുട്ടനാട് താലൂക്കില്‍ കാവാലത്തെ രണ്ടു ക്യാമ്പുകളിലായി 2 കുടുംബത്തിലെ 11 ആളുകളാണുള്ളത്. പുളിങ്കുന്നില്‍ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചു ഒരു കുടുംബത്തിലെ ഒരു വനിതയും രണ്ടു കുട്ടികളുമടക്കം മൂന്നു പേരാണ് ഇവിടെയുള്ളത്. ജില്ലയില്‍ ആകെ 24 ക്യാമ്പുകളിലായി 222 കുടുംബങ്ങളിലെ 787ആളുകളാണ് നിലവിലുള്ളത്.ഇതില്‍ 335 പേര്‍ സ്ത്രീകളും, 351 പുരുഷന്മാരും, 108പേര്‍ കുട്ടികളും, 22 മുതിര്‍ന്നവരും രണ്ടു ഗര്‍ഭിണികളുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിപ്പൂർ വിമാനാപകടം: ബ്ലാക് ബോക്സ് പരിശോധനയ്ക്കായി ഡൽഹിയിലേയ്ക്ക് അയച്ചു