Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലവര്‍ഷം: മലപ്പുറം ജില്ലയില്‍ 21 ക്യാമ്പുകള്‍

കാലവര്‍ഷം: മലപ്പുറം ജില്ലയില്‍ 21 ക്യാമ്പുകള്‍

എ കെ ജെ അയ്യര്‍

, ഞായര്‍, 9 ഓഗസ്റ്റ് 2020 (12:16 IST)
കാലവര്‍ഷം ശക്തിപ്രാപിച്ചതിന്റെ സാഹചര്യത്തില്‍  ജില്ലയില്‍ 22 ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം  മാത്രം  ഏഴ് ക്യാമ്പുകളും തുറന്നിട്ടുണ്ട്.
 
നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്‍. എം. എ യു. പി. എസ് എന്നിവയും ഏറനാടില്‍ കൂരങ്ങല്‍ അങ്കണവാടി, മൂലേപ്പാടം ജി. എല്‍. പി. എസ്, പെരിന്തല്‍മണ്ണയില്‍ എ.എം.യു.പി.എസ് കൂട്ടില്‍, കൊണ്ടോട്ടിയില്‍ ജി.എം.യു. പി.എസ് കൊണ്ടോട്ടി,  ജി.എച്ച്.എസ്.എസ് വാഴക്കാട് എന്നീ ഏഴ് ക്യാമ്പുകളാണ് പുതിയതായി ആരംഭിച്ചിട്ടുള്ളത്.
 
ജില്ലയിലെ 21 ക്യാമ്പുകളില്‍ 294 കുടുംബങ്ങളിലായി 955 പേരെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. നിലമ്പൂര്‍ താലൂക്കില്‍ നിലവില്‍ 11 ക്യാമ്പുകളും, ഏറനാടില്‍ അഞ്ച് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളും കൊണ്ടോട്ടിയില്‍ രണ്ട് ക്യാമ്പുകളും പൊന്നാനിയില്‍ ഒരു ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാനത്തിന് 375 കോടിയുടെ ഇൻഷൂറൻസ്; അപകടത്തിൽ മരണപ്പെട്ടവവരുടെ ആശ്രിതർക്ക് 75 ലക്ഷം മുതൽ ഒരു കോടി വരെ നഷ്ടപരിഹാരം ലഭിച്ചേയ്ക്കും