Select Your Language

Notifications

webdunia
webdunia
webdunia
webdunia

പക്ഷിപ്പനി: രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് നടത്തി

പക്ഷിപ്പനി: രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് നടത്തി

ശ്രീനു എസ്

, വ്യാഴം, 21 ജനുവരി 2021 (14:18 IST)
ആലപ്പുഴ: ജില്ലയിലെ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് നടത്തി. പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലായി 305 താറാവ്, 223 കോഴി, രണ്ട് പേത്ത, 42 കിലോ തീറ്റ എന്നിവയാണ് കള്ളിംഗിലൂടെ നശിപ്പിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച്, ഒരു വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
 
ജനപ്രതിനിധികളും എത്തിയിരുന്നു. ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ. സന്തോഷ് കുമാര്‍ കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രതിപക്ഷ നേതാവിന് കൂടുതല്‍ സമയം അനുവദിക്കുന്നത് കണ്ട് പലപ്പോഴും എനിക്ക് പരാതി തോന്നിയിരുന്നു, എന്നിട്ടും അദ്ദേഹത്തോട് നന്ദിയില്ലല്ലോ'