Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

തിരഞ്ഞെടുപ്പ്: ആലപ്പുഴ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്‍പതു ലക്ഷത്തിലധികം രൂപ

Alappuzha

ശ്രീനു എസ്

, ബുധന്‍, 31 മാര്‍ച്ച് 2021 (12:48 IST)
ആലപ്പുഴ: പൊതു തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ നടത്തിയ പരിശോധയില്‍ ജില്ലയില്‍ ഇതുവരെ 9,09,780 രൂപ പിടിച്ചെടുത്തു. രേഖകളില്ലാതെ വാഹനത്തിലും മറ്റും കടത്താന്‍ ശ്രമിച്ച പണമാണ് ഇത്തരത്തില്‍ പിടികൂടിയത്. ഫ്‌ലൈയിങ് സ്‌ക്വാഡ്, 2,39,000 രൂപയും പൊലീസ് നടത്തിയ പരിശോധയില്‍ 6,70,780 രുപയുമാണ് പിടിച്ചെടുത്തത്.
 
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ്, എക്‌സൈസ് എന്നിവ നടത്തിയ പരിശോധനയില്‍ 5,49,472 രൂപയുടെ 3235.675 ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. ഇതില്‍ എക്‌സൈസ് 2745.375 ലിറ്ററും പോലീസ് 490.30 ലിറ്ററും പിടിച്ചെടുത്തു. ജില്ലയില്‍ അനധികൃത പണം, മദ്യം എന്നിവ കണ്ടെത്തുന്നതിന് വിവിധ നിയമസഭാ മണ്ഡലങ്ങളിലായി ഒമ്പത് വീതം ഫ്‌ലൈയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നതായി ചെലവ് നിരീക്ഷണത്തിന്റെ നോഡല്‍ ഓഫീസറും ഫിനാന്‍സ് ഓഫീസറുമായ ഷിജു ജോസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവായത് കൊണ്ട് പറയുന്നതല്ല, കൃഷ്‌ണകുമാർ മികച്ച സ്ഥാനാർത്ഥി, ജയിച്ചാൽ ജനങ്ങൾ ജയിച്ച പോലെ