Publish Date: Wed, 27 Oct 2021 (08:45 IST)
Updated Date: Wed, 27 Oct 2021 (08:48 IST)
കായംകുളത്ത് ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19കാരന്‍ മരിച്ചു. മാങ്കിരില്‍ മനോഹരന്‍ മിനി ദമ്പതികളുടെ മകന്‍ മിഥുന്‍ രാജ് (19) ആണ് മരിച്ചത്. സംഭവത്തില്‍ മിഥുനൊപ്പം സഞ്ചരിച്ചിരുന്ന റിസ്വാന്‍(19) സൈക്കിള്‍ യാത്രികനായ നാരായണന്‍(68) എന്നിവര്‍ക്കും പരിക്കേറ്റു.
പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് സൈക്കിളില്‍ ഇടിക്കുകയും തുടര്‍ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു.