Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (20:44 IST)
കേരളത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ. എം.കെ. സ്റ്റാലിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തില്‍ ആശങ്ക വര്‍ധിച്ചു. 125 വര്‍ഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ട്. 
 
പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്‌നാട് പൂര്‍ണ്ണ പിന്തുണ നല്‍കണം. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു  സംസ്ഥാനങ്ങള്‍ക്കും അനുയോജ്യമായ നിലപാടെന്നും തമിഴ്‌നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടും എന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടക്കുമെന്ന് പറയുന്നത് വങ്കത്തരം: കെ സുധാകരന്‍