Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പലപ്പുഴയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളി മുങ്ങിമരിച്ചു

അമ്പലപ്പുഴയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളി  മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 16 ജൂണ്‍ 2022 (07:54 IST)
അമ്പലപ്പുഴയില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പെയിന്റിങ് തൊഴിലാളി  മുങ്ങിമരിച്ചു. പുറക്കാട് പഴയങ്ങാടി ഇത്താ പറമ്പില്‍ ഭാസിയുടെ മകന്‍ അഖില്‍ ആണ് മരിച്ചത്. 30 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. 
 
പുറക്കാട് അപ്പാത്തിക്കരി പാടശേഖരത്തിനു സമീപത്തെ തോട്ടില്‍ സുഹൃത്തുമായി കുളിക്കാനിറങ്ങിയതായിരുന്നു. മുങ്ങിത്താഴ്ന്നത് കണ്ട് സുഹൃത്തിന്റെ നിലവിളികേട്ട് നാട്ടുകാരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഗ്നിവീരർക്ക് കേന്ദ്ര പോലീസിൽ മുൻഗണന: പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രാലയം